Latest News

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മയിലിനെ പൂച്ച തിന്നു മൂന്ന്‌ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലെ വസതിയില്‍ വളര്‍ത്തിയിരുന്ന മയിലിനെ പൂച്ച തിന്ന സംഭവത്തില്‍ 3 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച്ച വീട്ടിലെത്തിയ തോട്ടക്കാരനാണ് മയിലിനെ പൂച്ച തിന്ന കാര്യം കണ്ടു പിടിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിളിപ്പിച്ച എസ്.പി ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച മേലുദ്യോഗസ്ഥന്‍ ഡ്യൂട്ടി സമയത്ത് ഹാജരാകാതിരുന്നതിനാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് വിശദീകരണം നല്‍കി. 18 പൊലീസുകാരാണ് നവാസ് ഷെരീഫിന്റെ വസതിയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pak-Prime-minister, Police, Suspend.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.