Latest News

വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശികളുടെ മൃതദേഹം റിയാദില്‍ സംസ്‌കരിക്കും

ജിദ്ദ: റിയാദിന് സമീപം മുസാമിയയില്‍ ഞായറാഴ്ച നടന്ന വാഹനാപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേങ്ങള്‍ റിയാദില്‍തന്നെ മറവുചെയ്യും. കാസര്‍കോട് ഉപ്പള മംഗല്‍പാടി കൂമ്പാനൂര്‍ കെദക്കാര്‍ ഹൗസിലെ അബ്ദുള്ളയെന്ന അറബിഹാജി (65), ഭാര്യ ആയിഷാബി (52), ഇവരുടെ മകന്‍ ലത്തീഫ് (37), ചെറുമകന്‍ അബ്ദുറഹ്മാന്‍ (9 മാസം) എന്നിവരാണ് മരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്നുവച്ചുവെന്ന് മരിച്ച അബ്ദുള്ളയുടെ മരുമകളുടെ ഭര്‍ത്താവ് സലിം പറഞ്ഞു. നാലു മൃതദേഹങ്ങള്‍ ഒന്നിച്ചുകാണുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള ആഘാതം കണക്കിലെടുത്താണിത്. അതിനിടെ സംസ്‌കാരം മദീനയില്‍ ആക്കാനുള്ള ശ്രമം ചില നിയപ്രശ്‌നങ്ങള്‍മൂലം തടസപ്പെട്ടു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. റിയാദിലെ അല്‍ ഈമാന്‍ ആസ്പത്രിയിലുള്ള നിഷ (27), സഹോദരന്‍ നിസാര്‍ (25) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. മരിച്ച ലത്തീഫിന്റെ ഭാര്യ നിഷ വെന്റിലേറ്ററിലാണ്. ഇവരെ റിയാദ് കെയര്‍ ആസ്പത്രിയിലേക്ക് മാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ലത്തീഫിന്റെ മക്കളായ ലുബ്‌ന (7), ലിയാന്‍ (3) ബന്ധു റിയാദിലെ ഹാരിസ് (25), എന്നിവരാണ് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവര്‍ .

അബ്ദുള്ളയുടെ ദുബായിലുള്ള മകന്‍ സിറാജുദീന്‍ റിയാദില്‍ എത്തിയിട്ടുണ്ട്. മൂന്നാമത്തെ മകന്‍ അല്‍ത്താഫ് നാട്ടിലാണ്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ആറരയ്ക്കാണ് മലയാളികളെ നടുക്കിയ അപകടം നടന്നത്. റിയാദില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം മടങ്ങവെ മക്ക - റിയാദ് ഹൈവെയിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. 

റിയാദില്‍ അല്‍ഫാല്‍ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലിചെയ്യുന്ന ലത്തീഫ് മാതാപിതാക്കളെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നതായിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ ഉംറ നിര്‍വഹിക്കാനായി മദീന വഴി മക്കയിലേക്ക് പുറപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Dead Body.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.