Latest News

യുവാവിന്റെ മൃതദേഹം മണല്‍കൂനയില്‍ ഒളിപ്പിച്ച നിലയില്‍


കുമ്പള: വീട് നിര്‍മാണത്തിനായി ഇറക്കിവെച്ച മണല്‍ കൂനയില്‍ യുവാവിനെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പേരാല്‍ പൊട്ടോരിയിലെ പേരാല്‍ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖി (27)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കണ്ടെത്തിയത്. കൊലപാതകാമാണെന്നാണ് സംശയം

പേരാല്‍ പൊട്ടോരിയിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം മണല്‍ കൂനയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കിയ കോളനി സ്ഥലത്താണ് വീട് നിര്‍മാണം നടക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് വീട് നിര്‍മാണത്തിന് മണല്‍ ഇറക്കിയത്. വീട് നിര്‍മാണത്തിന് മണല്‍ എടുക്കുമ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കുമ്പള സി.ഐ സുരേഷ് ബാബു, എസ്.ഐ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷഫീഖ് എന്ന് പോലീസ് സൂചിപ്പിച്ചു. ഷഫീഖിന്റെ പുറത്തും, കൈക്കും, മറ്റും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വരെ ഷഫീഖിനെ ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷമായിരിക്കാം കൊല നടന്നതെന്നാണ് സംശയിക്കുന്നത്. പുറത്ത് എവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുന്നിലെ മണല്‍ കൂനയില്‍ കൊണ്ടുവന്ന് ഒളിപ്പിച്ചതാകാമെന്ന് നിഗമനം.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.