കാസര്‍കോട്: ഭാര്യയും മക്കളും അയല്‍വാസികളുമൊന്നിച്ച് കടലില്‍ കുളിക്കാനിറങ്ങിയ ബെല്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു. ഇരിട്ടി കീഴ്പുള്ളി നടുപറംചാലിലെ പരേതനായ കുങ്കന്‍ - ഉപ്പാടി ദമ്പതികളുടെ മകനും ചൗക്കി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ. ജയന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
സി.പി.സി.ആര്‍.ഐ. കടപ്പുറത്ത് ഭാര്യയും മക്കളും അയല്‍വാസികളുമൊന്നിച്ച് കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ജയന്‍ അപ്രത്യക്ഷനാവുകയായിരുന്നു. അരകിലോമീറ്റര്‍ അകലെ ചൗക്കിയില്‍ കടലില്‍ കുളിച്ചുകൊണ്ടിരിക്കുന്നവരാണ് തിരയില്‍ മൃതദേഹം ഒഴുവകിവരുന്നത് കണ്ടത്. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഭാര്യ: സന്ധ്യ. മൂന്ന് മക്കളുണ്ട്. അംഗവൈകല്യമുള്ള ബിന്ധു ഏകസഹോദരിയാണ്.

No comments:
Post a Comment