ഉദുമ: മീന്‍പിടിത്തം കഴിഞ്ഞ് തീരക്കടലില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ട് കത്തിനശിച്ചു. ബേക്കല്‍ തൃക്കണ്ണാട് കടപ്പുറത്തെ സി.കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള 'കാവിലമ്മ' എന്ന ബോട്ടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരമണിയോടൊയാണ് സംഭവം.
രാവിലെ ഒമ്പതുമണിയോടെ തിരിച്ചെത്തിയ ബോട്ട് തൃക്കണ്ണാട് ക്ഷേത്രത്തിന് മുന്‍വശത്തെ കടലില്‍ നങ്കൂരമിട്ട്, ജീവനക്കാര്‍ വീടുകളിലേക്ക് പോയിരുന്നു. ഈ ബോട്ടിന്റെ മധ്യഭാഗത്താണ് ആദ്യം തീകണ്ടത്. ശക്തമായ കടല്‍ക്കാറ്റില്‍ തീ അതിവേഗം പടര്‍ന്നുപിടിച്ചതോടെ യന്ത്രഭാഗങ്ങളും വലയുമെല്ലാം കത്തിനശിച്ചു.
കടല്‍ക്കരയില്‍ ഉണ്ടായിരുന്ന മീന്‍പിടിത്തത്തൊഴിലാളികള്‍ തോണിയില്‍ ബോട്ടിലെത്തി കടല്‍വെള്ളം ഒഴിച്ച് തീയണച്ചു. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികള്‍ അവശരായി തോണിയില്‍ കുഴഞ്ഞുവീണു. തൃക്കണ്ണാട് കടപ്പുറത്തെ സന്തോഷ് (34), ചിറമ്മലിലെ കുഞ്ഞിരാമന്‍ (44),ഗോപാല്‍പേട്ടയിലെ സനല്‍ (28), ചന്ദ്രന്‍ (45), രാകേഷ്, രവി എന്നിവരാണ് അവശരായത്.
ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി അല്പസമയത്തിനുശേഷം വിടുകയും ചെയ്തു.
ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി അല്പസമയത്തിനുശേഷം വിടുകയും ചെയ്തു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാസര്‍കോട്ടുനിന്ന് അഗ്‌നി രക്ഷാസേനയും ബേക്കല്‍ പോലീസും കാസര്‍കോട്ടെ തീരദേശപോലീസും വിവരമറിഞ്ഞ് തൃക്കണ്ണാട്ട് എത്തിയിരുന്നു. കത്തിനശിച്ചബോട്ട് ചൊവ്വാഴ്ച മടക്കരയിലേക്ക് മാറ്റുമെന്ന് തീരദേശപോലീസ് അറിയിച്ചു.





No comments:
Post a Comment