കാസര്‍കോട്: കാസര്‍കോട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്കും അനില്‍ കെ.നരേന്ദ്രനും അടങ്ങിയ ഡിവിഷന്‍ െബഞ്ചിന്റേതാണ് വിധി.
ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ആറുമാസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം പി.ഗംഗാധരന്‍ നായര്‍ പ്രസിഡന്റും കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍ വൈസ് പ്രസിഡന്റുമായുള്ളതാണ് ബാങ്ക് ഭരണസമിതി.
കഴിഞ്ഞ ജനവരി 11-ന് നടന്ന തിരഞ്ഞെടുപ്പ് നീതിപൂര്‍വമല്ലെന്ന് കാണിച്ച് മുളിയാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഭാസ്‌കരനാണ് കോടതിയെ സമീപിച്ചത്. പന്ത്രണ്ടായിരത്തിലേറെ വോട്ടര്‍മാരുള്ള സംഘത്തില്‍ 1391 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതെന്നും മറ്റുള്ളവര്‍ക്ക് വിവരം ലഭിച്ചില്ലെന്നും ഭാസ്‌കരന്‍ പരാതിപ്പെട്ടു.
പതിനൊന്നംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടുപേര്‍ക്ക് എതിരുണ്ടായിരുന്നില്ല. ബാക്കി ഒമ്പത് സീറ്റില്‍ 18 പേര്‍ പത്രിക നല്‍കിയതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. സഹകാര്‍ഭാരതി പാനലില്‍ പത്രിക സമര്‍പ്പിച്ചിരുന്ന അഞ്ചുപേര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പത്രിക സമര്‍പ്പിച്ച മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ഡി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയിരുന്നു.
ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബാങ്ക് പ്രസിഡന്റായിരുന്ന പി.ഗംഗാധരന്‍ നായര്‍ പറഞ്ഞു.

No comments:
Post a Comment