വാഷിംഗ്ടണ്‍: ഫേസ്ബുക്കിനെപ്പോലും കടത്തിവെട്ടുന്ന പ്രകടനം നടത്തി മുന്നേറുന്ന മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ വാട്ട്‌സ് ആപ്പ് വോയ്‌സ് കാളിംഗ് സൗകര്യം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പുതിയ സേവനം ഉടന്‍ ഉപഭോക്താക്കളിലെത്തുമെന്ന് വാട്ട്‌സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍, ബ്‌ളാക്ക് ബെറി എന്നീ ഓപ്പറേറ്റിംങ് സിസ്റ്റമുകളില്‍ വോയ്‌സ് കോളിംഗ് സേവനം ലഭ്യമാക്കുമെന്ന് വാട്ട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാന്‍ കോം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനമാണ് നിലവില്‍ വരാന്‍ പോകുന്നത്. നിലവില്‍ റെക്കോര്‍ഡ് ചെയ്ത വോയ്‌സ് അയക്കാന്‍ മാത്രമാണ് വാട്ട്‌സ് ആപ്പില്‍ സൗകര്യമുള്ളത്. വോയ്‌സ് ചാറ്റുകൂടി വരുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് കമ്പനി.

No comments:
Post a Comment