തൊടുപുഴ: എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കട്ടപ്പന ഗവ. കോളജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന അനൂപ് (20) ഇടുക്കി ജലാശയത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മരണസമയത്ത് അനൂപിനൊപ്പം ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ടായിരുന്നുവെന്നും ഇവരുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും അനൂപിന്റെ ശരീരത്തിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശരീരത്തിലുമുള്ള മുറിവുകള്‍ സംശയമുണര്‍ത്തുന്നുവെന്നും അനൂപിന്റെ പിതാവ് സിബിച്ചന്‍ തോമസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി അലക്സ് എം. വര്‍ക്കിക്കു പരാതി നല്‍കിയിരുന്നു.
അനൂപിന്റെ തലയ്ക്കു പിന്നിലെ മുഴ, പുരികത്തിലെ ഏഴു സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവ്, തലയോട്ടിയിലെ പൊട്ടല്‍ എന്നിവ ദുരൂഹതയുയര്‍ത്തുന്നുവെന്നു പരാതിയിലുണ്ട്. അനൂപിന്റെ മരണം ആത്മഹത്യയായി മാറ്റാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അനൂപിനെ അപകടപ്പെടുത്തിയതാകാമെന്നും പിതാവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു വിശദമായ അന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
ഇടുക്കി സിഐ സി.ജെ. മാര്‍ട്ടിനാണ് അന്വേഷണച്ചുമതല. സിപിഎം തങ്കമണി ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണു സിബിച്ചന്‍. കട്ടപ്പന ഗവ. കോളജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയും ഡിവൈഎഫ്ഐ അംഗവുമായ ഇടുക്കി തങ്കമണി പൌവത്ത് വീട്ടില്‍ അനൂപ് മാര്‍ച്ച് 22ന് ആണു മരിച്ചത്. കോളജില്‍ പ്രോജക്ട് സമര്‍പ്പിച്ചശേഷം നാരകക്കാനത്തു പോകുമെന്ന് അമ്മ വത്സമ്മയോടു പറഞ്ഞു രാവിലെ വീട്ടില്‍ നിന്നു പുറപ്പെട്ട അനൂപ് പിന്നീടു വീട്ടിലേക്കു വിളിച്ചിട്ടില്ലെന്നു സിബിച്ചന്‍ പറഞ്ഞു.
അനൂപിനെ ഇടുക്കി ജലാശയത്തില്‍ കാണാനില്ലെന്ന വിവരം അന്നു വൈകിട്ട് നാലു മണിയോടെ സിപിഎം ഇടുക്കി ഏരിയാ സെക്രട്ടറി റോമിയോ ആണു തന്നെ അറിയിച്ചതെന്നു സിബിച്ചന്‍ പറയുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് ഇടുക്കി ജലാശയത്തിനടുത്തിലേക്കു പോകുന്നതിനിടെ അനൂപ് കാല്‍വഴുതി ജലാശയത്തില്‍ പതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് ഇവര്‍ മൊഴിമാറ്റിയെന്നു സിബിച്ചന്‍ ആരോപിക്കുന്നു.
അനൂപിന്റെ മൊബൈല്‍ ഫോണിലേക്കു വന്ന കോളുകള്‍ സംശയമുണര്‍ത്തുന്നുവെന്നും സിബിച്ചന്റെ പരാതിയിലുണ്ട്. അനൂപിന്റെ മൊബൈല്‍ ഫോണിലെ ബാറ്ററി ഉൌരിമാറ്റിയ നിലയിലാണു കണ്ടെത്തിയത്. അനൂപ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നും പക്ഷേ, ബന്ധുക്കള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇടുക്കി സിഐ മാര്‍ട്ടിന്‍ പറഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും അനൂപിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thodupuza, Sfi, Dyfi, Police, Malabarflashlive
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment