ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പിതാവിനുവേണ്ടി മകന്‍ രക്ഷാകര്‍ത്താവായി യുഎഇയില്‍ വക്കാലത്ത് നല്‍കിയ അപൂര്‍വ സംഭവത്തില്‍ 1.90കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പൊന്നാനി താമലശ്ശേരി മഠത്തില്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദിനാണ് നഷ്ടപരിഹാരം ലഭിക്കുക.
ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ് 2012 ജനുവരി 15നു രാത്രി ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്കു നടന്നുപോകുമ്പോള്‍ സ്വദേശി ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ മുഹമ്മദിന് ഒരു മാസത്തോളം ചികിത്സ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനോ, ശരീരം ചലിപ്പിക്കാനോ സാധിച്ചില്ല. ഭാര്യാസഹോദരന്‍ കേസ് നല്‍കിയെങ്കിലും അബോധാവസ്ഥയിലുള്ള വ്യക്തിയുടെ വക്കാലത്ത് എടുക്കാന്‍ നിയമ തടസമുണ്ടായി.
തുടര്‍ന്ന് മകന്‍ ഫിറോസിനെ പിതാവിന്റെ രക്ഷാകര്‍ത്താവായി നിയമിച്ചു കേസ് ഫയല്‍ ചെയ്യുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. മകന്‍ പിതാവിന്റെ രക്ഷാകര്‍ത്താവായ യുഎഇയിലെ അപൂര്‍വ കേസില്‍ ജഡ്ജിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു ഇത്. മുഹമ്മദ് തൃശൂരിലെ ആശുപത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment