Latest News

ഇന്നസെന്റിന് വിജയാശംസയുമായി മമ്മൂട്ടിയെത്തി

കോലഞ്ചേരി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന് വിജയാശംസയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത് നാടിന് ആവേശമായി. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ചേലക്കുളത്താണ് ശനിയാഴ്ച പകല്‍ 1.50ഓടെ മമ്മൂട്ടി എത്തിയത്.

താരസംഘടന അമ്മയുടെ പ്രസിഡന്റുകൂടിയായ ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകരാന്‍ അപ്രതീക്ഷിതമായി താരരാജാവ് എത്തിയതോടെ സ്ഥനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയ സ്ത്രികളും കുട്ടികളും അടക്കമുള്ള പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു. 

റോഡിലൂടെ വാഹനങ്ങളില്‍ പോയവരും മമ്മൂട്ടിയെ കാണാന്‍ ഇറങ്ങിയതോടെ പ്രദേശം ജനിബിഡമായി. "എന്റെ സഹപ്രവര്‍ത്തകന് വിജയാശംസ നേരാനാണ് ഞാന്‍ എത്തിയ"തെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. പിന്നീട് ഇന്നസെന്റിനോടൊപ്പം തുറന്നവാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. 

കുടം ചിഹ്നത്തില്‍ വോട്ട് ചെയ്ത് മലയാളത്തിന്റെ പ്രിയ നടനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ഥിച്ചു. സംവിധായകന്‍ വിനോദ് വിജയനും അദ്ദേഹത്തിനൊപ്പമുണ്ടായി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.