Latest News

കളിക്കുന്നതിടെ മൂന്നു വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു

ചെന്നൈ: അച്ഛന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് കൃഷിയിടത്തില്‍ കളിക്കാനിറങ്ങിയ മൂന്നുവയസ്സുകാരി കുഴല്‍ക്കിണറിനായെടുത്ത കുഴിയിലേക്ക് കാല്‍തെറ്റിവീണു. അഞ്ഞൂറടിയോളം ആഴമുള്ള കുഴിയിലേക്കുവീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ രാത്രിയിലും തുടരുകയാണ്. വിഴുപുരം, പള്ളാശ്ശേരി രാമചന്ദ്രന്റെ മകള്‍ മധുമിതയാണ് കാല്‍തെറ്റി കുഴിയലേക്കു വീണത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിയതാണ് കുഴല്‍കിണര്‍.

ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാറനിറഞ്ഞ പ്രദേശമായതിനാല്‍ സമാന്തരമായി കുഴിയെടുക്കുന്നതിന് വെല്ലുവിളികളേറെയാണ്. ഒന്‍പതിഞ്ച് വ്യാസമുള്ള കുഴി മുപ്പത്തിയേഴടി കഴിഞ്ഞാല്‍ ആറര ഇഞ്ചായി മാറുമെന്നതിനാല്‍ കുട്ടി അതിനിടയില്‍ത്തന്നെ കുടിങ്ങിയിരിക്കാനാണു സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കുഴിയില്‍ നിന്ന് ഉച്ചയ്ക്കുശേഷം കുട്ടിയുടെ ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് ഇവര്‍ വിശദീകരിച്ചു.

വരണ്ടപ്രദേശത്ത് കനത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ ഒരു പകല്‍ മുഴുവന്‍ കുഴിക്കുള്ളില്‍ കഴിയേണ്ടിവരുമ്പോഴുണ്ടാകുന്ന ആപത്ത് വലുതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ചു സിലിണ്ടറില്‍ നിന്നുള്ള ഓക്‌സിജന്‍ ഇതുവരെ കുഴിയിലേക്കിറക്കിയിട്ടുണ്ട്. കിണറിനായി ഭൂമിക്കടിയിലേക്കിറക്കിയ പൈപ്പ് പുറത്തെടുത്തതിനാല്‍ കുട്ടിയുടെ ശരീരത്തിലേക്ക് മണ്ണ് വീഴാനുള്ള സാധ്യതയേറെയാണ്.
കുഴല്‍ക്കിണര്‍ ഉപയോഗശേഷം മൂടാതെ കിടക്കുന്നതിനെതിരെ തമിഴകത്ത് വ്യാപകമായ ബോധവത്കരണങ്ങള്‍ നടത്താറുണ്ട്. കിണറിനായെടുത്ത കുഴികളില്‍ കുട്ടികള്‍ വീഴുന്നതും അപകടത്തില്‍പ്പെടുന്നതുമായ സംഭവങ്ങള്‍ വര്‍ഷത്തില്‍ ഒന്നിലധിമുണ്ടാകാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.