മംഗലാപുരം: പ്രണയബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച കാമുകിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കാമുകനെയും കുത്തേറ്റ കാമുകിയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
മംഗലാപുരം കെ.എം.സി. മെഡിക്കല്‍ കോളജ് എട്ടാം സെമസ്റ്റര്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി സലോനി (22), കാമുകനും മോഡലുമായ മിഥിലേഷ് കാമത്ത് എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ അലാകെ പാലത്തിനു സമീപമാണ് സംഭവം. ഇരുവരും മംഗലാപുരം സ്വദേശികളാണ്.
ഇന്റര്‍നെറ്റിലുടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇടക്കാലത്ത് സലോനി പ്രണയത്തില്‍നിന്നു പിന്മാറിയതാണ് അക്രമത്തിനു കാരണം. അകല്‍ച്ച മനസ്സിലായതോടെ നേരത്തെയും സലോനിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പോലീസില്‍ പരാതിയുമുണ്ട്.
വ്യാഴാഴ്ച മിഥിലേഷ് വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചിരുന്നു. വാക്തര്‍ക്കത്തെത്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിനുപിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കുതറിമാറിയപ്പോള്‍ കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തിപ്പരുക്കേല്പിക്കുകയുമായിരുന്നെന്നു പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. നെഞ്ചിലും വലതുകൈയിലും രണ്ടുതവണവീതവും ഇടതു കൈയില്‍ ഒരുതവണയും കുത്തേറ്റു.
മംഗലാപുരത്ത് സ്വകാര്യ ആസ്പപത്രിയിലാണ് പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സ്വയം കുത്തിമരിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥിലേഷിന് പരിക്കേറ്റത്. ഇയാളെ വെന്‍ലോക്ക് സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു.
No comments:
Post a Comment