Latest News

കേരളത്തില്‍ കനത്ത പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് 11 മണി വരെ വരെ 30% പോളിങ് രേഖപ്പെടുത്തി. കൊല്ലം, തൃശൂര്‍, വടകര, ചാലക്കുടി മണ്ഡലങ്ങളില്‍ കനത്ത പോളിങ്ങാണ്. എന്നാല്‍ എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ്. വടക്കന്‍ ജില്ലകളിലും നഗരങ്ങളിലും കനത്ത പോളിങ്.

2000 സെപ്റ്റംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബേറില്‍ വലതുകാല്‍ നഷ്ടപ്പെട്ട അസ്ന വീടിനടുത്തുള്ള പൂവത്തൂര്‍ ന്യൂ എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. കോട്ടയം മുണ്ടക്കയത്ത് മുരുക്കുംവയല്‍ ബൂത്തില്‍ പോളിങ് ഓഫിസര്‍ ചന്ദ്രബോസ് വോട്ട് മഷി പൊട്ടിക്കുന്നതിനിടെ കയ്യിലേക്ക് മഷി വീണ് കൈപൊള്ളി. ആശുപത്രിയില്‍ ചികില്‍സ തേടിയശേഷം ഡ്യൂട്ടിയ്ക്കെത്തി.

എറണാകുളം മണ്ഡലത്തില്‍ നഗരമേഖലയില്‍ തുടക്കത്തില്‍ പോളിങ് മന്ദഗതിയില്‍. അതേസമയം, ആലപ്പുഴ കൈനകരിയിലെ കുട്ടമംഗലം ബൂത്തില്‍ രണ്ട് യുഡിഎഫ് ഏജന്റുമാരെ ആക്രമിക്കാന്‍ ശ്രമം. അവര്‍ ഒാടി അടുത്ത വീട്ടില്‍ അഭയം തേടി.

തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കാസര്‍കോട്ട് 20 ശതമാനം പോളിംഗ്. സ്ഥാനാര്‍ത്ഥികളും പ്രമുഖരുമെല്ലാം രാവിലെ തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി. ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ എന്‍.കെ.ബി.എം യു.പി സ്‌കൂളിലെ 14-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. രാവിലെ ഭാര്യ ലൈലയ്‌ക്കൊപ്പമാണ് കരുണാകരന്‍ വോട്ട് ചെയ്യാനെത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഷീബയ്‌ക്കൊപ്പമാണ് സുരേന്ദ്രന്‍ വോട്ട് ചെയ്യാനെത്തിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂളിലെ 68-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിക്ക് ഭാര്യ നസീമ ടീച്ചര്‍ക്കൊപ്പം വോട്ടു ചെയ്ത സിദ്ദീഖ് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
UPDATE















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.