ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി താരം സുരാജ് വെ്ഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഹിന്ദി താരം രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജ് അവാര്‍ഡ് പങ്കിട്ടത്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന സിനിമയിലെ അഭിനയ മികവാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും പേരറിയാത്തവര്‍ സ്വന്തമാക്കി.
പുരസ്‌കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിക്കുന്നതായി സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. മലയാള സിനിമക്കുള്ള അംഗീകാരമാണ് പുരസ്കാരം. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമുള്ള അഭിനയം തനിക്ക് കരുത്ത് നല്‍കി. പുരസ്കാര ലബ്ധിയില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു.
ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയമാണ് രാജ്കുമാര്‍ യാദവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയര്‍സിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഈ ചിത്രത്തിലെ തന്നെ ഛായാഗ്രഹണത്തിന് മലയാളിയായ രാജീവ് രവിയും പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച റി റെക്കോര്‍ഡിനുള്ള പുരസ്‌കാരം മലയാള ചിത്രം സ്വപാനം സ്വന്തമാക്കി.
No comments:
Post a Comment