വയനാട്: പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അന്തരിച്ചു. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. മലയാളക്കര ജന്‍മം കൊടുത്ത ഏറ്റവും പ്രഗല്‍ഭരായ ഫോട്ടോഗ്രാഫര്‍മാരിലൊരാളായ റസാഖ് കോട്ടക്കല്‍ വയനാട്ടിലാണ് ജനിച്ചു വളര്‍ന്നത്.
ആദ്യ കാലത്ത് കഥകള്‍ എഴുതിയിരുന്നു. മുംബൈയില്‍ ഗുജറാത്തി സേട്ടുവിന്റെ അസിസ്റ്റന്റായി ജോലി നോക്കി. വേള്‍ഡ് പീസ് മൂവ്മെന്റിന്റെ അംഗമായി അമേരിക്ക-ഇറാഖ് യുദ്ധ സമയത്ത് ഇറാഖില്‍ പോയിട്ടുണ്ട്. ജോഷി ജോസഫിന്റെ
‘സ്റ്റാറ്റസ്കോ’, 'വണ്‍ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് ' എന്നീ ഡോക്യുമെന്ററികളുടെ ഛായാഗ്രഹണവും നിര്‍വഹിച്ചു. ഇതില്‍ 'വണ്‍ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററി വിവാദമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിരോധിക്കപ്പെടുകയുണ്ടായി. റസാഖിന്റെ മലയാള സാഹിത്യകാരന്മാരുടെ ഫോട്ടോകള്‍ പ്രശസ്തങ്ങളാണ്.അടൂര്‍ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
No comments:
Post a Comment