കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന് വോട്ടുചെയ്യണമെന്ന കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ്കുഞ്ഞി പറഞ്ഞു.
വിശ്വാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും അടങ്ങിയ കമ്മിറ്റിയാണ് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി. ചിലരുടെ വ്യക്തിതാല്‍പര്യത്തിന് വേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തിയത്.
നാളിതുവരെ കേട്ടുകേല്‍വിയില്ലാത്തതാണ് ഇത്തരം തീരുമാനം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment