മഞ്ചേശ്വരം: മിയാപ്പദവ് ചിഗുര്‍പാദയിലെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിനകത്തെ നേര്‍ച്ചപ്പെട്ടിയില്‍ സൂക്ഷിച്ച 4000രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നതറിയുന്നത്. സമീപത്തെ ഓഫീസ്മുറിയുടെ പൂട്ടും പൊളിച്ച നിലയിലാണ്.
മഞ്ചേശ്വരം ഭാഗങ്ങളില്‍ അടുത്തകാലങ്ങളിലായി കവര്‍ച്ച പെരുകിയത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വൊര്‍ക്കാടിയില്‍ ജ്വല്ലറി വര്‍ക്സ് കുത്തിത്തുറന്ന് കവര്‍ച്ച നടന്നിരുന്നു. ഈ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment