ചട്ടഞ്ചാല്‍: സ്വിഫ്റ്റ് കാര്‍ ബേവിഞ്ചയില്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കളനാട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍. 14 ജെ. 6605 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.
കാറില്‍ രണ്ട് സ്ത്രീകളും കാറോടിച്ചിരുന്ന പുരുഷനുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടേതകര്‍ന്നു. അപകടംകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുക്കുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

No comments:
Post a Comment