അഞ്ചുപേര്‍ അപകടത്തില്‍പ്പെട്ട ടൊയോട്ട കാമ്രി വാഹനത്തില്‍ ഉണ്ടായിരുന്നു. മരിച്ച ശരീഫയുടെ ഭര്‍ത്താവ് ചപ്പങ്ങതില്‍ മുഹമ്മദ്കുട്ടി, മക്കളായ സന, ഇസ്മായില്‍ റോഷന്‍ എന്നിവര്‍ ആയിരുന്നു കാറിലെ മറ്റുയാത്രക്കാര്‍ . മുഹമ്മദ്കുട്ടി ആയിരുന്നു വാഹനം ഓടിച്ചത് . അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും ഖദീജയുടെയും മകളാണ് മരിച്ച ശരീഫ. ഏഴു വര്‍ഷമായി ഭര്‍ത്താവിനൊപ്പം സൗദിയില്‍ കഴിയുകയാണ് അവര്‍ . മൂത്തമകള്‍ മുബഷിരാ ശരീഫ കോഴികോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുകയാണ്.
അപകടം നടന്നയുടന്‍ സൗദി റെഡ് ക്രസന്റ് വിഭാഗം ശരീഫയെ റാബഗ് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യാമ്പൂവിലെ കച്ചവട സ്ഥാപനത്തിലാണ് മുഹമ്മദ്കുട്ടി. യാമ്പൂവില്‍ തന്നെയുള്ള ബീരാന്‍ കുട്ടിയുടെ ഭാര്യയാണ് അപകടത്തില്‍ പരിക്കേറ്റ സുലൈഖ. സന്ദര്‍ശക വിസയിലാണ് ഇവര്‍ സൗദിയില്‍ എത്തിയത്. മുഹമ്മദ് കുട്ടിയുടെ പിതൃസഹോദരന്‍ ജബ്ബാര്‍ അടക്കമുള്ളവര്‍ സഹായത്തിനായി രംഗത്തുണ്ട്.
No comments:
Post a Comment