ബേക്കല്‍: തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ വാഹന അപകടത്തില്‍ മരിച്ച ബേക്കല്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹനീഫയുടെ മകന്‍ അനസ് (26) ന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
ബുധനാഴ്ച രാവിലെ 7.30 ഓടെ മംഗലാപുരം വിമാനത്താവളം വഴി ബേക്കലിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
ബുധനാഴ്ച രാവിലെ 7.30 ഓടെ മംഗലാപുരം വിമാനത്താവളം വഴി ബേക്കലിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
സഹേദരന്‍ സിനാന്‍, ബന്ധുക്കളായ മജീദ്, ഹമീദ് എന്നിവര്‍ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയിരുന്നു. ഒരു മണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബേക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പളളിക്കര ഖാസി സി.എച്ച് അബ്ദുല്ല മൗലവി, ഉഡുപ്പി സംയുക്ത ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പി.കരുണാകരന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സ്ഥാനാര്‍ത്ഥികളായ ടി. സിദ്ദീഖ്, എന്‍.യു അബ്ദുസലാം, ഐ.എന്‍.എല്‍ നേതാവ് അസീസ് കടപ്പുറം, മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ വെളളിക്കോത്ത്, ഹക്കീം കുന്നില്‍, ഹസ്ബുല്ല തളങ്കര തുടങ്ങി നിരവധി പേര്‍ അനസിന്റെ വീട്ടിലെത്തിയിരുന്നു.
No comments:
Post a Comment