പയ്യന്നൂര്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കാറമേലില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ അപകടത്തില്‍ ചീമേനിയിലെ ഫോട്ടോഗ്രാഫര്‍ കെ.പ്രസന്നനാ (44) ണ് മരണമടഞ്ഞത്. സുഹൃത്ത് ഓണക്കുന്നിലെ ലീലാ നിലയത്തില്‍ പുഷ്പാംഗദ (48) നാണ് പരിക്കേറ്റത്.
ചന്തേര മാണിയാട് സ്വദേശിയായ പ്രസന്നന്‍ ചീമേനിയിലെ മാമിയ സ്റ്റുഡിയോ ഉടമയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബേക്ക് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേയാശുപത്രിയിലെത്തിച്ചെങ്കിലും പ്രസന്നന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞീരപുഴ കുഞ്ഞമ്പു നായര്‍-തങ്കമണി ദമ്പതികളുടെ മകനാണ് പ്രസന്നന്‍. ഭാര്യ: സുമ. മക്കള്‍:: പ്രസൂണ്‍, പ്രണവ്. സഹോദരങ്ങള്‍ ബാബു, സുനില്‍, ശ്രീലത.
No comments:
Post a Comment