Latest News

മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ സംഘം തളിപ്പറമ്പില്‍ യൂത്ത്‌ലീഗ് നേതാവിന്റെ ചായക്കട തകര്‍ക്കാന്‍ ശ്രമിച്ചു

തളിപ്പറമ്പ: സമാധാനം പുനസ്ഥാപിച്ചു കൊണ്ടിരിക്കുന്ന തളിപ്പറമ്പില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ സാമൂഹ്യവിരുദ്ധ്യുശ്രമം. യൂത്ത്‌ലീഗ് നേതാവിന്റെ ചായക്കട ബുധനാഴ്ച പുലര്‍ച്ചെ അടിച്ചു തകര്‍ക്കാന്‍ശ്രമം നടന്നു.

തളിപ്പറമ്പ് ബസ്സ്റ്റാന്റിന് സമീപം കെ.വി കോംപ്ലക്‌സിലെ യൂത്ത്‌ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് കെ.വി. സിറാജിന്റെ കെ.വി. ടീസ്റ്റാള്‍ അടിച്ചു തകര്‍ക്കാനാണ് ശ്രമം നടന്നത്. രണ്ട് ബൈക്കുകളിലായി മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണത്രെ അക്രമത്തിന് തുനിഞ്ഞത്.
ബൈക്കോടിച്ചവര്‍ ഹെല്‍മറ്റും പിറകിലിരുന്നവര്‍ മങ്കി ക്യാപ്പുമാണ് ധരിച്ചിരുന്നത്. അതിവേഗം ബൈക്കില്‍ എത്തിയ സംഘം ഇന്റര്‍ലോക്ക് കൊണ്ട് കടയുടെ ഷട്ടര്‍ അടിച്ചു പൊളിക്കാന്‍ ശ്രമി
ക്കുകയായിരുന്നു. സംഭവം കണ്ട ചിലര്‍ ബഹളം വെച്ചതോടെ അക്രമികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. 

ഈ സംഭവം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് യതീംഖാനക്കടുത്ത് താമസിക്കുങ്ക യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ റസാഖ് ജോലി സ്ഥലമായ മാര്‍ക്കറ്റിലേക്ക് വരാന്‍ ഒരുങ്ങുമ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ മൂന്ന് ബൈക്കുകളില്‍ ഒരു സംഘം വരുന്നത് കുവത്രെ. സംശയം തോന്നി വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ വഴിയില്‍ ഒരു സംഘം പതുങ്ങി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് റസാഖ് യാത്ര വൈകിപ്പിക്കുകയായിരുന്നു. തന്നെഅക്രമിക്കാനാണ് വഴിയരികില്‍ സംഘം പതുങ്ങിയിരുന്നതെന്ന് റസാഖ് പറയുന്നു.
ശനിയാഴ്ച രാത്രി കുറുമാത്തൂര്‍ എ.കെ.ജി വായനശാലക്ക് നേരെ കറേ് നടന്നു. തെരുവ് വിളക്ക് അണച്ച ശേഷമായിരുന്നു കല്ലേറ്. അഷ്‌ക്കര്‍, മുഷ്താഖ്, ഷംസീര്‍, മുഹസി്യു, ഷജീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് വായനശാല സെക്രട്ടറി സി.വി. ബിജു പരാതിപ്പെട്ടു.
കുറുമാത്തൂരിലെ എ.പി.മുഷ്താഖിനെയും സുഹൃത്ത് സഹദിനെയും കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമിച്ചതായും പരാതിയുണ്ട്. ആറു മാസം മുമ്പ് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ മുഷ്താഖ് സുഹൃത്ത് സഹദിന്റെ കെ.എല്‍. 59-9828 ബൈക്കില്‍ കടവില്‍ പോയി തിരിച്ചു വരവേ രാത്രി 10 മണിയോടെ പഴശിക്കിണ്ടി കുഞ്ഞിരാമന്റെ വീടിന് സമീപത്തെ വെയിറ്റിംഗ് ഷെഡിന് മുന്നില്‍ ഗംഗാധരന്‍, ശ്രീജിത്ത്, പ്രജീഷ്, പ്രശാന്ത്, പ്രമോദ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സി.പി.എമ്മുകാര്‍ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും മൊബൈല്‍ ഫോണും 13,000 രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.