ഉദുമ: ഉദയമംഗലം ശ്രീ മഹാാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഏപ്രില്‍ 13 മുതല്‍ 18 വരെ വിവിധ താന്ത്രിക കലാ സാംസ്‌കാരിക പരിപാടികളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
ഏപ്രില്‍ 8ന് രാവിലെ 10 മണിക്ക് ഓലയും കുലയും കൊത്തല്‍, 13ന് വൈകുംന്നേരം 6മണി മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ ഏപ്രില്‍ 14ന് രാവിലെ 9.30 ന് കലവറ നിറയ്ക്കല്‍, 11.05 ന് കൊടിയേറ്റം, തുടര്‍ന്ന് അന്നദാനം. 15ന് പുലര്‍ച്ചെ 3.50ന് വിഷുക്കണി. 5 മണിക്ക് പുല്ലാങ്കുഴല്‍ കച്ചേരി, 10.30ന് ഹനുമജ്ജയന്തി വിശേഷാല്‍ പൂജ, വൈകുന്നേരം തിടമ്പുനൃത്തം, രാത്രി 9മണിക്ക് നൃത്ത നൃത്യങ്ങള്‍, നടുവിളക്ക്-നിറമാല ഉത്സവദിവസമായ 16ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി 7മണിക്ക് തായമ്പക, ചുറ്റുവിളക്ക്, നിറമാല, തിടമ്പ് നൃത്തം, രാത്രി 9.30ന് കണ്ണൂര്‍ സംഗീത ഓര്‍ക്കസ്ട്രയുടെ ഗാനമേള-മിമിക്‌സ്, ഏപ്രില്‍ 17ന് ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്, ഭജന, വെടിത്തറയില്‍ പൂജ, വെടുക്കെട്ട്, പള്ളിക്കുറിപ്പ്, ഏപ്രില്‍ 18ന് ഉച്ചയ്ക്ക് 3മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 3.30ന് ഭക്തിഗാനസുധ, 5മണിക്ക് ആറാട്ട്, ചെണ്ടമേളം, കട്ടയില്‍ പൂജ,,ഭജന തുടര്‍ന്ന് തിടമ്പ് നൃത്തം, രാത്രി 8.05ന് കൊടിയിറക്കം മഹാപൂജ, രാത്രി 11മണിക്ക് സംപ്രോക്ഷണത്തോടുകൂടി ആറാട്ടുമഹോത്സവ സമാപനം.




No comments:
Post a Comment