ന്യൂഡല്‍ഹി: 2005 മോന്‍റികാര്‍ലോ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജിന്‍െറ വെള്ളി മെഡല്‍ സ്വര്‍ണമാക്കി ഒൗദ്യോഗിക അംഗീകാരം.
ലോങ്ജംപില്‍ സ്വര്‍ണം നേടിയ റഷ്യയുടെ തതന കൊടോവ ഉത്തേജക പരിശോധനയില്‍ അയോഗ്യയായതിനു പിന്നാലെ അന്ന് വെള്ളി നേടിയ അഞ്ജു സ്വര്‍ണത്തിന് യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.
6.83 മീറ്ററായിരുന്നു റഷ്യന്‍ താരം താണ്ടിയത്. രണ്ടാം സ്ഥാനത്തത്തെിയ അഞ്ജു 6.75 മീറ്ററും ചാടി.
6.83 മീറ്ററായിരുന്നു റഷ്യന്‍ താരം താണ്ടിയത്. രണ്ടാം സ്ഥാനത്തത്തെിയ അഞ്ജു 6.75 മീറ്ററും ചാടി.
ഇന്‍റര്‍നാഷനല്‍ അത്ലറ്റിക് ഫെഡറേഷന്‍ ഒൗദ്യോഗികമായി അഞ്ജുവിന്‍െറ പേര് മെഡല്‍ പട്ടികയിലേക്ക് എഴുതിച്ചേര്‍ത്തതായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് അദിലെ സുമരിവാല അറിയിച്ചു.
2003 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും, 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2005 ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും അഞ്ജു സ്വര്‍ണവും നേടിയിരുന്നു.
2003 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും, 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2005 ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും അഞ്ജു സ്വര്‍ണവും നേടിയിരുന്നു.

No comments:
Post a Comment