Latest News

ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് കലവറ നിറച്ചു

ഉദുമ: ഏപ്രില്‍ 13 മുതല്‍ 18 വരെ വിവിധ താന്ത്രിക കലാ സാംസ്‌കാരിക പരിപാടികളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഉദയമംഗലം ശ്രീ മഹാാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ നടന്നു. മാതൃസമിതിയുടെയും വിവിധ പ്രദേശങ്ങളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയോടുകൂടിയായിരുന്നു കലവറ നിറയ്ക്കല്‍ . 

15ന് പുലര്‍ച്ചെ 3.50ന് വിഷുക്കണി. 5 മണിക്ക് പുല്ലാങ്കുഴല്‍ കച്ചേരി, 10.30ന് ഹനുമജ് ജയന്തി വിശേഷാല്‍ പൂജ, വൈകുന്നേരം തിടമ്പുനൃത്തം, രാത്രി 9മണിക്ക് നൃത്ത നൃത്യങ്ങള്‍, നടുവിളക്ക്-നിറമാല ഉത്സവദിവസമായ 16ന് ഉച്ചയ്ക്ക് അന്നദാനം, താത്രി 7മണിക്ക് തായമ്പക, ചുറ്റുവിളക്ക്, നിറമാല, തിടമ്പ് നൃത്തം, രാത്രി 9.30ന് കണ്ണൂര്‍ സംഗീത് ഓര്‍ക്കസ്ട്രയുടെ ഗാനമേള-മിമിക്‌സ്, ഏപ്രില്‍ 17ന് ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്, ഭജന, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറിപ്പ്, ഏപ്രില്‍ 18ന് ഉച്ചയ്ക്ക് 3മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 3.30ന് ഭക്തിഗാനസുധ, 5മണിക്ക് ആറാട്ട്, ചെണ്ടമേളം, കട്ടയില്‍ പൂജ,,ഭജന തുടര്‍ന്ന് തിടമ്പ് നൃത്തം, രാത്രി 8.05ന് കൊടിയിറക്കം മഹാപൂജ, രാത്രി 11മണിക്ക് സംപ്രോക്ഷണത്തോടുകൂടി ആറാട്ടുമഹോത്സവ സമാപനം.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udayamangalam-Arattu, Kalavara.

















No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.