കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ ലോട്ടറി വില്‍പ്പനക്കാരന്റെ
വാന്‍ കത്തിനശിച്ചു. വാനിലുണ്ടായിരുന്ന 5,000 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ചാരമായി. തിങ്കളാഴ്ച രാവിലെ തായലങ്ങാടിയിലാണ് സംഭവം. മടിക്കേരി സ്വദേശിയും തായലങ്ങാടിയില്‍ താമസക്കാരനുമായ ജോസഫിന്റെ കെ. എല്‍. 36 എ. 8052 നമ്പര്‍ ഓമ്‌നി വാനാണ് കത്തിനശിച്ചത്.
നാട്ടില്‍ പോകുന്ന ഭാര്യയെയും മക്കളെയും രാവിലെ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് വാനിന്റെ എഞ്ചിന്‍ ഭാഗത്തു നിന്ന് തീ പടര്‍ന്നത്. ക്ഷണനേരം കൊണ്ട് തീ വാനിനെ വിഴുങ്ങുകയായിരുന്നു. ഉടന്‍ വാനിനു പുറത്തിറങ്ങിയതിനാല്‍ ജോസഫ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
വാനിനകത്തുണ്ടായിരുന്ന 50, 30 രൂപകളുടെ ലോട്ടറി ടിക്കറ്റുകളാണ് കത്തി നശിച്ചത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വാന്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. എഞ്ചിനകത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.

No comments:
Post a Comment