കണ്ണൂര്‍: തളിപ്പറമ്പ് മേഖലയില്‍ നിരോധനാജ്ഞക്കിടയിലും മുസ്‌ലിം ലീഗ് - എസ്ഡിപിഐ സംഘര്‍ഷം. മട്ടാമ്പ്രത്ത് ലീഗ് പ്രവര്‍ത്തകന്റെയും എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടകള്‍ കത്തിച്ചു.
ലീഗ് പ്രവര്‍ത്തകനായ സത്താറിന്റെ പെയിന്റുകടയ്ക്കാണ് അജ്ഞാതര്‍ ആദ്യം തീവെച്ചത്. അല്പസമയത്തിനകം എസ്ഡിപിഐ പ്രവര്‍ത്തകന്‍ തൗഫീഖിന്റെ കടയക്കും അജ്ഞാതര്‍ തീവെച്ചു.
ശനിയാഴ്ച രാത്രി പോസ്റ്റ് ഓഫീസ് റോഡിലെ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഒരുസംഘം അടിച്ചുതകര്‍ത്തിരുന്നു. പെരളത്തെ കോണ്‍ഗ്രസ് ബുത്ത് ഏജന്റിന്റെ വീട്ടിനുനേരെയും ആക്രമണം ഉണ്ടായി. ഞായറാഴ്ച പ്രദേശത്തെ ഒരു ഹോട്ടലും റെഡിമെയ്ഡ് വസ്ത്രക്കടയും അടിച്ചുതകര്‍ത്തു.
ഇതേ തുടര്‍ന്നാണ് പോലീസ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രകടനം, പൊതുയോഗം, ഘോഷയാത്ര എന്നിവയും നിരോധിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിന്നിട്ടും പ്രദേശത്തെ രണ്ട് കടകള്‍ അക്രമികള്‍ നശിപ്പിച്ചത് പോലീസ് ഗൗരവമായാണ് കാണുന്നത്.

No comments:
Post a Comment