Latest News

പ്രമാദമായ ബലാല്‍സംഗക്കേസില്‍ യുവാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍ : ഒമാനില്‍ വെച്ച് പ്രണയത്തിലാവുകയും പിന്നീട് കേരള ഹൈക്കോടതിയില്‍ നാടകീയ സംഭവവികാസങ്ങള്‍ക്ക് ശേഷം കാമുകനെ തള്ളിപ്പറഞ്ഞ് യുവതി മാതാപിതാക്കള്‍ക്കൊപ്പം പോവുകയും ചെയ്ത കേസില്‍ യുവാവിനെ ക്രൈംബ്രാഞ്ച് പോലീസ് സംഘം നാല് മാസത്തെ സാഹസികമായ നീക്കത്തിനൊടുവില്‍ പയ്യന്നൂരില്‍ അറസ്റ്റ് ചെയ്തു.

എം.എ. യൂസഫലിയുടെ ഒമാനിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്ത പെരിങ്ങോം കാനംവയലിലെ ജോണിജോസഫ് കുന്നപ്പള്ളി(30)യെയാണ് ക്രൈംബ്രാഞ്ച് സി.ഐ എം.സി. കുഞ്ഞിമൊയ്തീന്‍കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ഒമാനില്‍ ജോലി ചെയ്തിരുന്ന ജോണി യുവതിയുമായി പ്രണയത്തിലാവുകയും അവിടെ നിന്ന് ഒളിച്ചോടി 2012 ഡിസംബറില്‍ ഇന്ത്യയിലേക്ക് വരികയുമായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.

ഇതിനിടെ ഇവര്‍ ഡല്‍ഹി മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഹാജരാവുകയും ജീവന് അപകടമുണ്ടെന്ന് മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കേരള ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി പക്ഷെ ഹൈക്കോടതിയില്‍ കാമുകനെതിരെ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഘത്തിനും തട്ടികൊണ്ടുപോകലിനും കേസെടുത്തു. ഡല്‍ഹി, മടിക്കേരി, വാഗമണ്‍, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ താമസിപ്പിച്ച് ബലാല്‍സംഘം ചെയ്തുവെന്നായിരുന്നു പരാതി.

ഇതിനിടെ പെരിങ്ങോത്ത് എത്തിയ ജോണിയെ സഹായിച്ചുവെന്ന പേരില്‍ അന്നത്തെ സി:ഐയായിരുന്ന ധനഞ്ജയ ബാബുവിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഡെറാഡൂണ്‍, വിശാഖപട്ടണം, ഡല്‍ഹി തുടങ്ങി പ്രതി താമസിച്ച വടക്കെ ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ എത്തിയിരുന്നുവെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂരില്‍ വെച്ച് വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. വന്‍കിട വ്യവസായി ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ദേശീയ മാധ്യമങ്ങളിലടക്കം ഇതേ കുറിച്ച് വാര്‍ത്ത വന്നിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Rape, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.