Latest News

മാധ്യമ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: ശക്തിമില്‍ കോമ്പൗണ്ടില്‍ മാധ്യമ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പ്രതികളെ വധശിക്ഷയ്ക്കും ഒരാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. 

ഒന്നും മൂന്നും നാലും പ്രതികള്‍കളായ വിജയ് ജാധവ്, കാസിം ശൈഖ്, സലിം അന്‍സാരി എന്നിവര്‍ക്കാണ് വധശിക്ഷ. അഞ്ചാം പ്രതിയായ സിറാജ് റഹ്മാനാണ് ജീവപര്യന്തം. പ്രതികളില്‍ ഒരാളായ ചാന്ദ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അയാളെ ജുവനൈല്‍ കോടതിയില്‍ വിചാരണ ചെയ്യും.

ഒന്നിലധികം ബലാത്സംഗക്കേസുകളില്‍ കുറ്റവാളികളായവര്‍ക്ക് വധശിക്ഷ വരെ കിട്ടാവുന്ന 376-ഇ വകുപ്പാണ് ഈ പ്രതികള്‍ക്കെതിരെയും ചുമത്തിയത്. ഈ വകുപ്പ് പ്രകാരം ശിക്ഷലഭിക്കുന്ന ആദ്യകേസാണ് ഇത് . ഒരുകേസില്‍ മാത്രം പ്രതിയായ സിറാജ് റഹ്മാനെതിരെ കോടതി പുതിയവകുപ്പ് ചുമത്തിയില്ല.

ശക്തിമില്‍ കോമ്പൗണ്ടില്‍വെച്ച് ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസിലും ഇവര്‍ കുറ്റവാളികളായിരുന്നു. ആകേസില്‍ ഇതേകോടതി നേരത്തെ മൂവര്‍ക്കും ജീവിതാവസാനംവരെ തടവ് വിധിച്ചിരുന്നു. തുടര്‍ന്നാണ് മാധ്യമ ഫോട്ടോഗ്രാഫര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസിലും ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ആഗസ്ത് 22-ന് വൈകീട്ടാണ് മുംബൈയില്‍ പരേലിന് സമീപമുള്ള ശക്തിമില്‍ കോമ്പൗണ്ടില്‍വെച്ച് അഞ്ചംഗസംഘം 22-കാരിയായ മാധ്യമഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളില്‍ ഒരാളായ ചാന്ദ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുള്‍ശൈഖിനെ തൊട്ടടുത്ത ദിവസംതന്നെ പോലീസ് പിടികൂടി.

വിജയ് ജാധവ്, സിറാജ്‌റഹ്മാന്‍ എന്നിവരെ രണ്ടാം ദിവസവും അറസ്റ്റ്‌ചെയ്തു. കാസിം ബംഗാളി എന്ന നാലാമനെയും അഞ്ചാമനായ സലീം അന്‍സാരിയെയും ഡല്‍ഹിയില്‍ വെച്ചാണ് പിടികൂടുന്നത്. ഒരുകേസില്‍ മാത്രം പ്രതിയായ സിറാജ്‌റഹ്മാനെതിരെ കോടതി പുതിയവകുപ്പ് ചുമത്തിയിട്ടില്ല.

പ്രതികള്‍ക്കെതിരെ പുതിയവകുപ്പ് ചുമത്തുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി നടപടികളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. ഇതിന്റെ ഭരണഘടനാപരമായ സാധുതയെക്കുറിച്ച് മറുപടിപറയാന്‍ അറ്റോര്‍ണി ജനറലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

പുതിയ വകുപ്പ് ചുമത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുദിവസത്തെ വാദത്തിനൊടുവിലാണ് പ്രതികള്‍ക്കെതിരെ ഈവകുപ്പ് ചുമത്താമെന്ന് കോടതി തീരുമാനിച്ചത്. ശിക്ഷാ വിധി പ്രഖ്യാപനം.

ഡല്‍ഹിയില്‍ ഓടുന്നബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാല്‍ത്സംഗത്തിനിരയായ സംഭവത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഒന്നില്‍ കൂടുതല്‍ ബലാത്സംഗക്കേസില്‍ കുറ്റവാളികളാവുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന പുതിയവകുപ്പ് കൂട്ടിച്ചേര്‍ത്തത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, MumBai Sakthimills Rape, Court-Order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.