കാഞ്ഞങ്ങാട്: കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലില്‍ സഹ തടവുകാര്‍ മര്‍ദിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അബ്ദുള്‍ മനാഫ് (31)നാണ് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ മര്‍ദനമേറ്റത്.
തിരൂര്‍ സ്വദേശിയായ കാമുകിക്കൊപ്പം അബ്ദുള്‍ മനാഫ് പരപ്പയിലെ വാടക വീട്ടിലാണ് താമസം. കാമുകിയുടെ ആദ്യ വിവാഹ ബന്ധത്തിലെ പതിനാറുകാരിയായ മകളെ ഇയാള്‍ വാടക വീട്ടില്‍ വന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നത്രെ. പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് അബ്ദുള്‍ മനാഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്റ് ചെയ്ത ഇയാളെ രാത്രിയോടെ ജയിലില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദനം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയല്ലേയെന്ന് ചോദിച്ചായിരുന്നുവത്രെ മര്‍ദനം. ജയില്‍ വാര്‍ഡന്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് രണ്ട് കേസെടുത്തു. അബ്ദുള്‍ മനാഫിനെ മര്‍ദിച്ചതിന് തടവുകാരായ റഫീഖ്, റഷീദ്, സനല്‍, സിറാജുദീന്‍ തുടങ്ങിയവര്‍ക്ക് എതിരേ റഫീഖിനെ മര്‍ദിച്ചതിന് അബ്ദുള്‍ മനാഫിന് എതിരേയുമാണ് കേസെടുത്തത്.



No comments:
Post a Comment