Latest News

യുവാവിനെയും യുവതിയെയും ആക്രമിച്ച് ഫോണും പണവും തട്ടിയ മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലം കടപ്പുറത്ത് എത്തിയ ബുന്ധുക്കളായ യുവാവിനെയും യുവതിയെയും ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍.

ആദികടലായി കാടന്‍കണ്ടി ഹൗസില്‍ കെ.കെ.സുബൈര്‍ (31), തയ്യില്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തിന് സമീപത്തെ ഫംസീദ് (20), കണ്ണൂക്കര തുഷാര അലക്‌സ് ഹൗസില്‍ ജുനൈദ് (23) എന്നിവരെയാണ് ടൗണ്‍ എസ്.ഐ: അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച ഒാേട്ടാറിക്ഷയും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച  ഉച്ചക്ക് ശേഷമാണ് സംഭവം.
ഇരിക്കൂര്‍ പെടയാങ്കേട്ടെ ആമിന മന്‍സിലില്‍ റംഷാദും ഇയാളുടെ മൂത്തമ്മയുടെ മകള്‍' റംഷാനയും
കണ്ണൂര്‍ എല്‍.ഐ.സി. ഓഫീസില്‍ പോളിസി തുക അടക്കാന്‍ എത്തിയിരുന്നു. റംഷാദിനെ ഓട്ടോ റിക്ഷയിലായിരുന്നു ഇവര്‍ എത്തിയത്. എല്‍.ഐ.സി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍' റംഷാനയുടെ അഞ്ച് വയസുള്ള മകന്‍ പയ്യാമ്പലത്ത് പോകണമെന്ന് ശാഠ്യം പിടിച്ചുവത്രെ. ഇതേ തുടര്‍ന്ന് പയ്യാമ്പലത്ത് പോവുകയും വെയിലുകാരണം ഇവര്‍ ഒട്ടോറിക്ഷയില്‍ തന്നെ ഇരിക്കുകയുമായിരുന്നു. 

ഈ സമയം സുബൈര്‍ ഒാേട്ടാറിക്ഷയുമായി വന്ന് ഇവരുടെ ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ നിര്‍ത്തി. തുടര്‍ന്ന് രണ്ടുപേരെ ഫോണില്‍ വിളിച്ചുവരുത്തി. ബൈക്കില്‍ എത്തിയ ഫംസീദും ജുനൈദും സുബൈറിനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തി റംഷാദിന്റെ കൈയില്‍ നിന്ന് 1000രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. അതിനിടെ റംഷാദിനെയും റംഷാനയെയും ചേര്‍ത്ത് നിര്‍ത്തി ഫോേട്ടായെടുത്ത് ഇത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടുവത്രെ. തുടര്‍ന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും റംഷാദിന്റെ ഓട്ടോ റിക്ഷയില്‍ കയറ്റി കസാനക്കോട്ട ഭാഗത്തേക്ക് പോയി.

റംഷാന കരഞ്ഞു ബഹളം വച്ചതോടെ അവരെയും മകനെയും വഴിക്ക് ഇറക്കിവിട്ടു. തുടര്‍ന്ന് കസാനക്കോട്ടയില്‍ റംഷാദിനെ എത്തിച്ച സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ട് യുവതിയുടെ മൊബൈല്‍ ഫോണില്‍ നിരന്തരം വിളിച്ചു. വിവരം അറിഞ്ഞെത്തിയ എസ്.ഐ: അനില്‍കുമാറും സംഘവും സംഘത്തെ പിടി കൂടി റംഷാദിനെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പയ്യാമ്പലത്ത്
നിര്‍ത്തിയിട്ട അക്രമി സംഘത്തിന്റെ ഒാേട്ടാറിക്ഷയും കസ്റ്റഡിയിലെടുത്തു. സുബൈറിന്റേതാണ് ഓട്ടോറിക്ഷ.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.