ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ എട്ടരയോടെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് ഇടുക്കി പടമുഖം മുണ്ടുനടയില്‍ സൈമണിന്റെ മകന്‍ സ്‌റ്റെല്‍വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ വിജയപാര്‍ക്കിന് സമീപത്തുനിന്നുമാണ് മൃതദേഹം കിട്ടിയത്. ഇടുക്കി പടമുഖം തിരുഹൃദയ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആലപ്പാട്ട് ഫിലിപ്പിന്റെ മകന്‍ സിറിയക്ക് (15), മുളയിങ്കല്‍ ബെന്നിയുടെ മകന്‍ ബോണി(15),എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ചൊവ്വാഴ്ച കാണാതായത്.
ചൊവ്വാഴ്ച വൈകിട്ട് ഇടുക്കിയില്‍ നിന്ന് ആലപ്പുഴ ബീച്ചിലെത്തിയ 27 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരടക്കം ഒന്‍പത് മുതിര്‍ന്നവരുമുണ്ടായിരുന്നു. ആറരയോടെ പ്രദേശത്ത് മഴപെയ്തു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ഷിജി മകന്‍ സ്‌റ്റെല്‍വിനെ തിരഞ്ഞു. ഇതിനിടെയാണ് സിറിയക്, ബോണി എന്നീ രണ്ട് വിദ്യാര്‍ത്ഥികളേയും കാണാതായതായി അറിഞ്ഞത്. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡ് കടലില്‍ തെരച്ചില്‍ നടത്തി. കടലില്‍ അകപ്പെട്ട അഖില്‍ റോയ് എന്ന വിദ്യാര്‍ഥിയെ രക്ഷപെടുത്തി.
ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍, കോസ്റ്റല്‍ പൊലീസ്, എന്നിവര്‍ തിരച്ചില്‍ തുടരുകയാണ്. വായുസേനയും ഉടന്‍ തെരച്ചില്‍ ആരംഭിക്കും. കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്ടറില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. സ്‌റ്റെല്‍വിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ച സ്‌റ്റെല്‍വിന്റെ അച്ഛന്‍ സൈമണ്‍ മുരിക്കാശേരി പൊലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡാണ്.

No comments:
Post a Comment