തളിപ്പറമ്പ് : പരിയാരത്തിനടുത്ത് വായാട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു സി.പി.എം.പ്രവര്‍ത്തകനും രണ്ടു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായിരുന്നു സംഭവം.
പരിക്കേറ്റ പുളിയൂലിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പുതിയപുരയില്‍ രാജീവനെ(40) തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലും വായാട്ടെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ചുണ്ടയില്‍ ജയരാജനെ(29) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ജയരാജന്റെ അനുജന്‍ സ്വരാജിനെ (20) ലൂര്‍ദ് ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി വിട്ടു.
പരിയാരം സര്‍വീസ് സഹകരണബാങ്ക് വായാട് ശാഖയിലെ ജീവനക്കാരനായ രാജീവന്‍ രാവിലെ സമീപത്തെ ഹോട്ടലില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ ലൈജു, സൂരജ്, ദിലീഷ്, വിപിന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
ഉച്ചയോടെയാണ് ബി.ജെ.പി. പ്രവര്‍ത്തകന്‍ ജയരാജനെ വീട്ടില്‍ക്കയറി ആക്രമിച്ചത്. വീട്ടില്‍ മരപ്പണി എടുത്തുകൊണ്ടിരിക്കെയായിരുന്നു അക്രമം. സഹോദരന്‍ സ്വരാജിനും പരിക്കേറ്റു. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ സന്തോഷ്, ശശി, രതീഷ്, ബിജു, സനൂപ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി പുളിയൂലില്‍ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ചയുണ്ടായ അക്രമസംഭവങ്ങളെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment