ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ന്യൂഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ മാപ്പു പറഞ്ഞു. തെറ്റിദ്ധാരണയുടെപുറത്താണ് മര്‍ദ്ദിച്ചതെന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ കെജ്‌രിവാളിനോട് ഓട്ടോ ഡ്രൈവര്‍ ലാലി പറഞ്ഞു.
ബുധനാഴ്ച രാവിലെയായിരുന്നു ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം കെജ്‌രിവാള്‍ ലാലിയെ വീട്ടില്‍ചെന്ന് സന്ദര്‍ശിച്ചത്. കെജ്‌രിവാളിന്റെ കാലില്‍ വീണ് മാപ്പു പറയാന്‍ ശ്രമിച്ച ലാലിലെ കെജ്‌രിവാള്‍ തടഞ്ഞു. താന്‍ ആം ആദ്മി പ്രവര്‍ത്തകന്‍ തന്നെയാണെന്നും ഇനിയും അങ്ങിനെ ആയിരിക്കുമെന്നും ലാലി കരഞ്ഞുകൊണ്ട് കെജ്‌രിവാളിനോട് അറിയിച്ചു.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെജ്‌രിവാളിനെ പ്രവര്‍ത്തകര്‍ മാലയിട്ടു സ്വീകരിക്കുന്നതിനിടെ മാലയിടാനെന്ന ഭാവത്തിലെത്തിയ ലാലി പൊടുന്നനെ കെജ്‌രിവാളിന്റെ കവിളത്തടിക്കുകയായിരുന്നു. തന്നെ മര്‍ദ്ദിച്ചയാള്‍ക്ക് മാപ്പു നല്‍കുന്നതായും അയാള്‍ക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നും കെജ്‌രിവാള്‍ ചൊവ്വാഴ്ചത്തന്നെ പോലീസിനെ അറിയിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kejriwal, Attack, Auto-driver.
No comments:
Post a Comment