ലണ്ടന്‍: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെ യുകെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബാങ്കിലെ ഐടി ഉദ്യോഗസ്ഥനായ 29-കാരന്‍ ജസ്വീര്‍ റാം ജിന്‍ഡേയെയാണ് വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ഇരുപത്തിനാലുകാരിയായ ഭാര്യ വര്‍ഖ റാണിയെ വാക്വം ക്ലീനറിന്റെ ഹോസ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗാര്‍ഡന്‍ ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ജസ്വീറിനെതിരായ കേസ്.
താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം മറച്ചുവയ്ക്കാനാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഇന്ത്യയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവരും യുകെയിലേക്കു വരികയായിരുന്നു.
മൂന്നാഴ്ച നീണ്ട വിചാരണയ്ക്കു ശേഷമാണ് ജസ്വീറിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കുറഞ്ഞത് 20 വര്‍ഷം ജസ്വീര്‍ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും അതിനു ശേഷമേ പരോള്‍ അനുവദിക്കുകയുള്ളൂ എന്നും കോടതി വിധിച്ചു. വിചാരണ കാണാനായി വര്‍ഖയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നുമെത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder case, Wife, Court Order.
No comments:
Post a Comment