14 വര്‍ഷം സന്തോഷകരമായാണ് ഞങ്ങള്‍ ജീവിച്ചത്. എന്നാല്‍ എല്ലാ കുടുംബത്തിലേയും പോലെ ഞങ്ങള്‍ക്കിടയിലും ചില അസ്വാരസ്യങ്ങള്‍ കടന്നുവന്നു. പിരിഞ്ഞതിനുശേഷം ഇപ്പോഴുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നു. ദിലീപ് വിശദമാക്കി. അതേസമയം, ദിലീപ്-മഞ്ജു ബന്ധം വേര്‍പെടാന്‍ കാരണം കാവ്യാ മാധവനാണോ എന്ന ചോദ്യത്തിനും ദിലീപ് മറുപടി നല്കി. കാവ്യയാണ് പ്രശ്‌നമെങ്കില്‍ മഞ്ജുവിന് സംസാരിച്ച് തീര്‍ക്കാമായിരുന്നു. നല്ലൊരു സുഹൃത്തായിരുന്നു മഞ്ജു വാര്യര്‍. നേരത്തെ, ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറയുന്നു, ഇപ്പോള്‍ കാവ്യ കാരണം എന്റെ ജീവിതം തകര്‍ന്നെന്നും പറയുന്നു.
ഇത്തരം ഗോസിപ്പുകള്‍ ആര്‍ക്കും പ്രചരിപ്പിക്കാം. ദിലീപ് വ്യക്തമാക്കി. ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല. എന്നാല്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചാല്‍ അത് എന്നെ ബാധിക്കില്ല. കാരണം, ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ രണ്ട് വീടുകളിലാണ് താമസിക്കുന്നത്. ദാമ്പത്യജീവിതത്തിലെ കെമിസ്ട്രി നഷ്ടപ്പെട്ടാല്‍ പിന്നൊരിക്കലും ശരിയാവില്ലെന്നും ദിലീപ് പറഞ്ഞു. മഞ്ജുവുമായുള്ള ബന്ധം അവസാനിച്ചെന്നാണ് അഭിമുഖത്തിലൂടെ ദിലീപ് ചൂണ്ടിക്കാട്ടുന്നത്.
No comments:
Post a Comment