കാസര്‍കോട് : മത-ധാര്‍മിക മൂല്യത്തില്‍ നിന്ന് ഉത്തേജിതമായ വിദ്യാഭ്യാസ പ്രക്രിയക്ക് മാത്രമേ ലോകത്ത് നിലനില്‍പ്പുള്ളൂ എന്നും പുതുതലമുറ വിദ്യാഭ്യാസത്തിന് സദാചാര അടിത്തറ അനിവാര്യമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ മെമ്പര്‍ ടി.കെ.അബ്ദുല്ല സാഹിബ് അഭിപ്രായപ്പെട്ടു.
കാസര്‍കോട് ആലിയ കോളേജ് പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക നവോഥാനത്തിന്റെ ഭാഗമായി ആരംഭിച്ച മദ്രസാ പ്രസ്ഥാനവും സ്ത്രീ വിദ്യാഭ്യാസവും ഇന്ന് വ്യാപകമായിരിക്കുകയാണെന്നും സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ അദ്ദേഹം പറഞ്ഞു. കെ.വി. അബൂബക്കര്‍ ഉമരി അദ്ധ്യക്ഷത വഹിച്ചു.
ആലിയ വുമണ്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ തയ്യാരാക്കിയ കയ്യെഴുത്ത് മാഗസിന്‍ ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകാശനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിനി സി.ബി.സീനത്ത് ഇബ്രാഹീം മാഗസിന്‍ ഏറ്റുവാങ്ങി.
ആലിയ വുമണ്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ തയ്യാരാക്കിയ കയ്യെഴുത്ത് മാഗസിന്‍ ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകാശനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിനി സി.ബി.സീനത്ത് ഇബ്രാഹീം മാഗസിന്‍ ഏറ്റുവാങ്ങി.
ആലിയ കടന്നുവന്ന വഴികളും കൈവരിച്ച നേട്ടങ്ങളും എന്ന വിഷയത്തില്‍ പൂര്‍വ വിദ്യാര്‍ഥിയും കൊല്ലം ഇസ്‌ലാമിയാ കോളേജ് ലക്ചററുമായ ടി.ഇ. മുഹമ്മദ് റാഫി പ്രബന്ധമവതരിപ്പിച്ചു. ആലിയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികളായ അബ്ദുല്‍ വാരിസ് ടി.,ശരീഫ് കെ.ടി, അഹ്മദ് എന്‍. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദാലി, പ്രിന്‍സിപ്പാള്‍ കെ.എം.അബുല്‍ ഗൈസ് നദ്‌വി, ജനറല്‍ കണ്‍വീനര്‍ സദ്‌റുദ്ദീന്‍ വാഴക്കാട്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് വളാഞ്ചേരി, സെക്രട്ടറി എം.പി. മുഹമ്മദ്, സീനത്ത് ഇബ്രാഹീം, ജാബിദ ടി.പി, ജസീര്‍.സി എന്നിവര്‍ സംസാരിച്ചു. പി.കെ സിറാജുദ്ദീന്‍ നന്ദി പറഞ്ഞു. മുസഫര്‍ ഖിറാഅത്ത് നടത്തി.
No comments:
Post a Comment