ഷാര്‍ജ: ഷാര്‍ജയിലെ ചിലയിടങ്ങളില്‍ ചിക്കന്‍പോക്സ് പടരുന്നതായി സൂചന. അല്‍ ജുബൈല്‍ ഭാഗത്ത് നിരവധി കുടുംബങ്ങളില്‍ ചിക്കന്‍ പോക്സ് ബാധിച്ചതായി ഈ ഭാഗത്ത് ജോലി ചെയ്യുന്ന സിറാജ് പറഞ്ഞു. മലയാളികള്‍ ചൊള്ളയെന്നും, പൊട്ടിയെന്നും വിളിക്കുന്ന ഈ രോഗം പ്രവാസികള്‍ക്കിടയില്‍ സുപരിചിതനാണ്.
വായുവിലൂടെ പടരുന്ന ഈ രോഗം ഒരാളില്‍ വന്നാല്‍ പിന്നെ കൂടെ താമസിക്കുന്നവരെ പിടികൂടാതെ തിരിച്ച് പോകാറില്ല. പലരും ഇതിനെ വസൂരിയായിട്ടാണ് കാണുന്നത്. അത് കൊണ്ട് തന്നെ രോഗം ബാധിച്ച കൂടെ താമസിക്കുന്നവരെ ഭയത്തോടെ നോക്കുന്ന പ്രവണത പ്രവാസികള്‍ക്കിടയിലുണ്ട്. എന്നാല്‍ പെട്ടെന്ന് പകരുമെങ്കിലും വസൂരി പോലെ അത്ര അപകടകാരിയല്ല ഇതെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. വസൂരി എന്ന രോഗത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കിയതുമാണ്.
ചിക്കന്‍പോക്സിന് ഫലപ്രദമായ ചികില്‍സ യു.എ.ഇയില്‍ ലഭ്യമാണ്. ശരിരത്തില്‍ കുമിളകള്‍ പ്രത്യേക്ഷപെടുന്നതിന് മുമ്പ് തന്നെ ഇതിന്‍െറ ലക്ഷണങ്ങള്‍ വന്ന് തുടങ്ങും. പനി, തലവേദന, തലകറക്കം, വയറുവേദന തുടങ്ങിയവയാണ് കാണപെടുക. എക്സിമ പോലുള്ള രോഗമുള്ളവരില്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാകാറുണ്ട്.
ചെറിയ തീപൊള്ളല്‍ ഏറ്റതുപോലുള്ള കുമിളകളാണ് ചിക്കന്‍പോക്സ് ബാധിച്ചവരുടെ ശരീരത്തില്‍ കാണപെടുക. 250 മുതല്‍ 500 വരെ കുമിളകള്‍ ഇത്തരത്തില്‍ ഉണ്ടാവാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആര്യവേപ്പിന്‍െറ ഇല ഇതിന് ഫലപ്രദമായ ആയൂര്‍വ്വേദ ഒൗഷധമാണ്. ഇവ ഇട്ട് കുളിര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും ഇതിന്‍െറ ഇല അരച്ചുണ്ടാക്കിയ ലേപനം രോഗം ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുന്നതും രോഗശാന്തിക്ക് ഉത്തമമാണ്. യു.എ.ഇയില്‍ ആര്യവേപ്പുകള്‍ സുലഭമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment