Latest News

SSLC എ പ്ലസുകാര്‍ക്ക് സൗജന്യ പ്ലസ് വണ്‍ പഠനവും എന്‍ട്രന്‍സ് കോച്ചിംങ്ങും

ഉദുമ: ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ കണക്ക്, സയന്‍സ്, വിഷയങ്ങളില്‍ എ പ്ലസും മറ്റ് വിഷയങ്ങളില്‍ എ ഗ്രേഡും ലഭിച്ച കാസര്‍കോട് ജില്ലയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകനിലവാരത്തിലുള്ള പ്ലസ് വണ്‍ പഠനവും മികച്ച എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളും സൗജന്യമായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ജൂനിയര്‍ കോളേജില്‍ ലഭ്യമാക്കുന്നു.

ഏപ്രില്‍ 26ന് നടത്തുന്ന സ്‌കോളര്‍ഷിപ്പ് പ്രവേശനപരീഷയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തില്‍ നിന്ന് പത്താംതരം (SSLC/CBSE/ICSE) പാസായവര്‍ക്ക് ഈ പരീഷ എഴുതാവുന്നതാണ്. 

പത്താം ക്ലാസ്സ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഓബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടായിരിക്കുക. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങളില്‍ നിന്ന് 15 വീതം ചോദ്യങ്ങളുണ്ടായിരിക്കും. OMR Sheet ലാണ്‌ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്യേണ്ടത്. ആകെ 20 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

ആദ്യത്തെ ഒന്നുമുതല്‍ 10 വരെ റാങ്ക് നേടുന്നവര്‍ക്ക് 100%വും 11 മുതല്‍ 20 വരെ റാങ്ക് നേടുന്നവര്‍ക്ക് 50%വും ഫീ കണ്‍സഷന്‍ ലഭിക്കും. മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്നീ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലാണ് പ്രവേശനം നല്‍കുന്നത്.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ SSLC പരീക്ഷാഫലത്തിന്റെ പ്രിന്റ് ഔട്ടുമായി 2014 ഏപ്രില്‍ 26ന് രാവിലെ ഗ്രീന്‍ വുഡ്‌സിലെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രിന്‍സിപ്പാളെ ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍ : 9895688729, 0467 2239566.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.