Latest News

ആധാര്‍ നിര്‍ബന്ധം: വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി

കൊച്ചി: സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി.എ.ഐ. നിര്‍ബന്ധമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.

2014 ഫെബ്രുവരി 10 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീക്യത തിരിച്ചറിയില്‍ നമ്പര്‍ (യു.ഐ.ഡി.എ.ഐ) നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഗുണകരമാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

അതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യു.ഐ.ഡി.എ.ഐ. നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുയാണ്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും യു.ഐ.ഡി.എ.ഐ. ലഭിച്ചിട്ടില്ലെന്നും ഇതു പരിഹരിക്കണമെന്നുമാണ് സര്‍ക്കുലര്‍.

സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യു.ഐ.ഡി.എ.ഐ. ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്കാണ്. ഇതില്‍ വീഴ്ച വരുത്തുന്ന പ്രഥമാധ്യാപകരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

സ്‌കൂളിലെ തസ്തിക നിര്‍ണയം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും യു.ഐ.ഡി.എ.ഐ. ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും. അതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും യു.ഐ.ഡി.എ.ഐ. ലഭിച്ചുവെന്ന സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളില്‍നിന്നു ലഭിക്കുന്ന യു.ഐ.ഡി.എ.ഐ. ഐ.ടി. മിഷന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kumbala, Student, Missing, Police, Complaint.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.