കൊച്ചി: ദിലീപ് നായകനായ 'എ' സിനിമ സംപ്രേക്ഷണം ചെയ്തിന് അമൃതാ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ താക്കീത്.
ഇത്തരം ചിത്രം ഇനിയും സംപ്രേക്ഷണം ചെയ്താല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ ആറു മാസം മുന്‍പ് ലഭിച്ച നോട്ടീസിന് മറുപടി നല്‍കിയിരുന്നുവെന്നും അത് മന്ത്രാലയം അംഗീകരിച്ചിരുന്നുവെന്നും അമൃത ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തി.
ഇപ്പോള്‍ വാര്‍ത്ത പുറത്തുവരുന്നത് ദുരൂഹമാണെന്നും ചാനല്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപ് നായകനായ 'ദി ഡോണ്‍' എന്ന സിനിമ സംപ്രേക്ഷണം ചെയ്തതിനാണ് ചാനലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത വയലന്‍സ് ഏറെയുള്ള ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.
മുന്‍പ് സംപ്രേഷണം ചെയ്ത സമയത്ത് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണെന്ന കാര്യം ചാനല്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിന്റെ പേരിലാണ് ചാനലിന് നോട്ടീസ് ചാനലിന് ലഭിച്ചത്. പിന്നീടത് എഡിറ്റ് ചെയ്ത ശേഷം കാര്യങ്ങള്‍ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അതിനെ കുറിച്ച് ചാനലിന് ഒരു വിവരം ലഭിച്ചിട്ടില്ല. ആറു മാസം മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ വാര്‍ത്തയായതിനെ കുറച്ച് തങ്ങള്‍ക്ക് അജ്ഞത മാത്രമാണെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

No comments:
Post a Comment