Latest News

രണ്ടു വൃക്കകളും തകരാറിലായ യുവതി ഉദാരമനസ്‌ക്കരുടെ കനിവ് തേടുന്നു

നീലേശ്വരം : രണ്ടു വൃക്കകളും തകരാറിലായ ഭര്‍തൃമതി ഉദാരമനസ്‌ക്കരുടെ കനിവു തേടുന്നു. കിനാനൂര്‍, കാനത്തുംവാതുക്കല്‍ ദാമോദരന്‍-ശശികല ദമ്പതികളുടെ മകളും അണ്ടോള്‍ സ്വദേശി പ്രശാന്തിന്റെ ഭാര്യയുമായ ശ്രുതി (26)യാണ് കാരുണ്യമതികളുടെ കിനിവ് തേടുന്നത്.

രണ്ടു വൃക്കകളും തകരാറിലായ ശ്രുതി ഇപ്പോള്‍ ആഴ്ചയില്‍ രണ്ടും മൂന്നും പ്രാവശ്യം ഡയാലിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട ശ്രുതിയുടെ ചികിത്സക്കായി ഇതിനകം തന്നെ വലിയൊരു സാമ്പത്തിക ബാദ്ധ്യത വന്നു കഴിഞ്ഞു. വൃക്ക മാറ്റി വെയ്ക്കണമെന്നതാണ് വിദ്ഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ശ്രുതിയുടെ തുടര#് ചികിത്സയ്ക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.

കാരുണ്യം വറ്റാത്ത ഉദാരമതികളുടെയും, സന്നദ്ധ സംഘടന-സാമൂഹ്യപ്രവര്‍ത്തകരുടെയും കനിവിനായി കാത്തു കഴിയുകയാണ് ശ്രുതിയുടെ നിര്‍ദ്ധനകുടുംബം..

സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നര്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കേണ്ടതാണ്.
ശ്രുതി ചികിത്സാ സമിതി, കിനാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പര്‍ : 7718
ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ : 10700100252124

ഐ എഫ് എസ് സി : എഫ് ഡി ആര്‍ എല്‍ 0001070
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547401220, 9846179242 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.