കാസര്‍കോട്: ബന്ധുവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന നാലുവയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ചെമ്പിരിക്കയിലെ സി.എ. അബ്ദുല്‍ റഹ്മാന്റെയും സുഹ്‌റാബിയുടെയും മകന്‍ സി.എ. മുഹമ്മദ് ഷാമിലാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉപ്പയുടെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റഹ്മാന്‍ തുരുത്തിയുടെ വീട്ടില്‍ വന്ന മുഹമ്മദ് ഷാമില്‍ അബ്ദുല്‍ റഹ്മാനോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പുകടിയേറ്റത്. മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാമില്‍ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
സഹോദരങ്ങള്‍: സി.എ. റൈമ, സി.എ. മുബീന്‍, സി.എ. ഫാത്തിമ.
സഹോദരങ്ങള്‍: സി.എ. റൈമ, സി.എ. മുബീന്‍, സി.എ. ഫാത്തിമ.
No comments:
Post a Comment