നീലേശ്വരം : പാട്ടത്തിനെടുത്ത സ്ഥലത്ത് വനിതാ കൂട്ടായ്മയില്‍ നെല്‍കൃഷിയില്‍ നൂറുമേനി വിളവുമായി കക്കാട് ഐശ്വര്യ കുടുംബശ്രീ. എഴുപത് സെന്റ് സ്ഥലത്ത് ആതിര നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. പലരും നഷ്ടത്തിന്റെ പേരുപറഞ്ഞ് കൃഷിയില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് ഈ വനിതാകൂട്ടായ്മ സംഘബോധത്തിന്റെ കരുത്തില്‍ മടിക്കൈയുടെ വിജയഗാഥ രചിച്ചത്. നൂറു പറ നെല്ലാണ് അധ്വാനത്തിലൂടെ ഇവര്‍ക്ക് ലഭിച്ചത്. ഇതാദ്യമായാണ് പരീക്ഷണമെന്ന നിലയില്‍ നെല്‍കൃഷി ചെയ്തത്. പ്രതീക്ഷ വിളവും ലഭിച്ചപ്പോള്‍ അധ്വാനം വൃഥാവിലായില്ല എന്നതും ഇവര്‍ക്ക് ആത്മവിശ്വാസം നല്‍കി.
പച്ചക്കറി കൃഷിയും മധുരക്കിഴങ്ങ് കൃഷിയും ഇവര്‍ നടത്തി വരുന്നു. പതിനഞ്ച് അംഗങ്ങളുള്ള കുടുംബശ്രീയില്‍ ഏഴു പേരടങ്ങുന്ന സംഘ കൃഷി ഗ്രൂപ്പാണ് കൃഷിയില്‍ വ്യാപൃതരായിട്ടുള്ളത്. പി അംബിക പ്രസിഡണ്ടും കെ ശ്രീജ സെക്രട്ടറിയുമായുള്ള കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി നാരായണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പി അംബിക അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി സാവിത്രി, വൈസ് ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, എം അമ്പാടി, പി ലക്ഷ്മി, കെ ശ്രീജ, പി ഗീത, പി വി സീമ, കെ നാരായണി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment