ഉദുമ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറ് മേനി നഷ്ടമായത് രണ്ട് വിദ്യാര്‍ത്ഥികളുടെ പരാജയത്തിലൂടെ. പരീക്ഷക്കിരുന്ന 276 പേരില്‍ 274 വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരാജയപ്പെട്ടത്.
99.27 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം ലഭിച്ച ഈ വിദ്യാലയത്തില്‍മൂന്ന് വിദ്യാര്‍ത്ഥിനികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നാരായണന്റെ മകള്‍ നിതുന എ. എന്‍, ചന്ദ്രന്റെ മകള്‍ സ്‌നേഹ. കെ, ചിണ്ടന്റെ മകള്‍ പൂജ. ബി എന്നിവരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടിയെടുക്കാനായി അധ്യാപകരും പി.ടി.എ കമ്മിററിയും ശ്രമം തുടങ്ങിയിട്ട്. ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ കൈയ്യെത്തും ദൂരത്ത് നിന്നും ഈ വര്‍ഷം നൂറുമേനി നഷ്ടപ്പെട്ടത് പോയത്. കഴിഞ്ഞ വര്‍ഷം 96 ശതമായിരുന്നു വിജയം



No comments:
Post a Comment