കാഞ്ഞങ്ങാട് : ശാസ്ത്രീയ സംഗീതത്തിലും എസ്എസ്എല്‍സി പരീക്ഷയിലും ശ്രീഗൗരിക്ക് എ പ്ലസ്. ജനകീയ സംഗീത യാത്രകളിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മകളും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ് ശ്രീഗൗരി.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ തന്നെ സ്‌കൂള്‍ കലോല്‍സവ വേദിയില്‍ അരങ്ങേറിയ ശ്രീഗൗരി ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതത്തില്‍ പിതാവ് തന്നെയാണ് ഗുരു. ഇദ്ദേഹം ചിട്ടപ്പെടുത്തി പുറത്തിറക്കിയ ലളിതാ, വിഷ്ണു, സുബ്രഹ്മണ്യ സഹസ്രനാമങ്ങള്‍ ആലപിച്ചതും ഈ കൊച്ചു മിടുക്കി തന്നെ.

സ്‌കൂള്‍ പഠനത്തിനും സംഗീത പ്രവര്‍ത്തനങ്ങള്‍ക്കുമിടെ കര്‍ണാടക സര്‍ക്കാരിന്റെ ജൂനിയര്‍ കര്‍ണാടക സംഗീത പരീക്ഷയും കേന്ദ്ര ഗവ. അംഗീകാരമുള്ള സ്വരപൂര്‍ണ പ്രാഥമിക പരീക്ഷയും പാസായി. മനോധര്‍മ്മങ്ങളോടെ ക്ലിഷ്ടമായ കീര്‍ത്തനങ്ങള്‍ പോലും ചടുലമായി ആലപിച്ച് സംഗീതക്കച്ചേരി വേദികളിലും ഇതിനകം ശ്രദ്ധ നേടി.
കഴിഞ്ഞ മൂന്നു വര്‍ഷവും ശാസ്ത്രീയസംഗീതം, കഥകളി സംഗീതം ഇനങ്ങളില്‍ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പി. ജ്യോതിയാണ് മാതാവ്. സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണിന് ചേരാനും ഒപ്പം സംഗീത പഠനവും തുടരാനുമാണ് ശ്രീഗൗരിയുടെ തീരുമാനം.
No comments:
Post a Comment