ചെറുവത്തൂര്‍: പടുവളം ദേശീയപാതയോരത്തെ കാറ്റാടിമരത്തിന്റെ അടിഭാഗത്ത് പടര്‍ന്നുപിടിച്ച തീയണക്കാനെത്തിയ അഗ്‌നിരക്ഷാസേനയുടെ വാഹനത്തിനുമേല്‍ മരം മുറിഞ്ഞുവീണു. സേനാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗതാഗതം ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനുസമീപം പടുവളം ദേശീയപാതയോരത്തെ കാറ്റാടിമരത്തിന്റെ അടിഭാഗത്ത് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തീ പടര്‍ന്നുപിടിക്കുന്നതു കണ്ട സമീപവാസികളാണ് ചന്തേര പോലീസ്‌േസ്റ്റഷനിലും അഗ്‌നിരക്ഷാസേനയുടെ തൃക്കരിപ്പൂര്‍ ഓഫീസിലും വിവരമറിയിച്ചത്.
തീയണക്കാനെത്തിയ അഗ്‌നിരക്ഷാസേനയുടെ വാഹനം ദേശീയപാതയില്‍ നിര്‍ത്തിയിട്ട് വെള്ളം പമ്പ്‌ചെയ്യാന്‍ ഒരുക്കം നടത്തവെ, കാറ്റാടിമരം മുറിഞ്ഞ് വാഹനത്തിനുമേല്‍ വീഴുകയായിരുന്നു.
റോഡരികിലെ 11 കെ.വി. വൈദ്യുതിലൈനില്‍ തട്ടി വൈദ്യുതിത്തൂണ്‍ പൊട്ടിയശേഷമാണ് മരം വാഹനത്തിനുമേല്‍ വീണത്. ഈസമയം റോഡിലൂടെ മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാലും അപകടം മണത്ത അഗ്‌നിരക്ഷാസേനാംഗങ്ങള്‍ മാറിനിന്നതിനാലും വന്‍ദുരന്തം ഒഴിവായി. ഗതാഗതതടസ്സം നീക്കാന്‍ അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം നാട്ടുകാരും സഹായത്തിനെത്തി.
പൊട്ടിവീണ വൈദ്യുതിൈലനില്‍നിന്ന് മരക്കൊമ്പ് നീക്കംചെയ്യുന്നതിനിടയില്‍ സഹായത്തിനെത്തിയ പടുവളെത്ത കെ.ടി.നാരായണന് പരിക്കേറ്റു. ഇയാളെ ചെറുവത്തൂര്‍ കെ.എ.എച്ച്. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാസേനാ വിഭാഗത്തിലെ എല്‍.എഫ്.വിനോദ്, ഫയര്‍മാന്മാരായ ഷൈജിത്ത്, കെ.വി.പ്രകാശന്‍, എം.ഷിനോജ്, കെ.ഗോപി എന്നിവര്‍ തീയണക്കുന്നതിനും ഗതാഗതതടസ്സം നീക്കുന്നതിനും നേതൃത്വംനല്‍കി.

No comments:
Post a Comment