ബേക്കല്‍: രാജ്യത്തെ ഐ.ഐ.ടി ഉള്‍പ്പെടെയുള്ള വിവിധ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ 12-ാംതരം വിദ്യാര്‍ത്ഥികളുടെ പരീക്ഷയിലെ ഉന്നതവിജയത്തിനായി ബ്ലെസിംഗ് സെറിമണി നടത്തി.
പള്ളിക്കര സെന്റ് മേരീസ് വികാരി റവ: ഫാദര്‍ നിക്‌സണ്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന വിജയത്തിന് ദൈവികമായ അനുഗ്രഹമുണ്ടാകുമെന്ന് ഫാദര്‍ നിക്‌സണ്‍ അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ വേണുഗോപാല്‍, എന്‍ട്രന്‍സ് കോഴ്‌സ് ഡയറക്ടര്‍ പ്രൊഫ ശ്രീരാജ് തുടങ്ങിയവര്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് വിജയാംശസകള്‍ നേര്‍ന്നു. ഫാത്തിമാ മവ്വല്‍ നന്ദി പറഞ്ഞു.
No comments:
Post a Comment