കാസര്‍കോട്: ഐക്യജനാധിപത്യ മുന്നണിസ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് 15,000 വോട്ടിന് വിജയിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം വിലയിരുത്തി.
പാര്‍ലമെന്റ് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സി.പി.എം. വോട്ടുകള്‍ ബി.ജെ.പി.ക്ക് മറിഞ്ഞതായും വിവിധ മണ്ഡലം നേതാക്കള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. യു.ഡി.എഫ്. ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.സി.ടി.അഹമ്മദലി, എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ്ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി,എം.അബ്ദുല്ല മുഗു, ടി.ഇ.അബ്ദുള്ള, ബഷീര്‍ വെള്ളിക്കോത്ത്, എം.അബ്ബാസ്, പി.ബി.അബൂബക്കര്‍, എ.എ.ജലീല്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഷാഫി ഹാജി കട്ടക്കാല്‍,എം.പി.ജാഫര്‍ പ്രസംഗിച്ചു.
No comments:
Post a Comment