കാസര്‍കോട്: സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപവാങ്ങി വഞ്ചിച്ചതായി പരാതി. കുമ്പള കോയിപ്പാടി എന്‍.എം. ഹൗസിലെ മുഹമ്മദാണ്(41) മലപ്പുറം സ്വദേശി മുസ്തഫ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ മൂന്നിനു മുഹമ്മദ് ബാങ്ക് റോഡില്‍ വെച്ച് മുസ്തഫയ്ക്കു പണം നല്‍കിയെന്നാണു പറയുന്നത്.
എന്നാല്‍ സ്വര്‍ണം നല്‍കാതെ മുസ്തഫ മുങ്ങുകയായിരുന്നുവത്രേ. ഒരാഴ്ച മുമ്പാണു താന്‍ മുസ്തഫയുമായി പരിചയപ്പെട്ടതെന്നും മുഹമ്മദ് പറയുന്നു. സ്വര്‍ണബിസ്‌ക്കറ്റുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നു ധരിപ്പിച്ചാണ് മുസ്തഫ തട്ടിപ്പു നടത്തിയത്.

No comments:
Post a Comment